ദില്ലി: ഭീമാകോറേഗാവ് കേസിൽ അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരധ്വാജിന് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. ദേശീയ അന്വേഷണ  ഏജൻസിയാണ് കേസ് അന്വേഷിക്കുന്നത്. ഈ ഘട്ടത്തിൽ കേസിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

രണ്ട് വര്‍ഷത്തോളമായി ജയിൽ കിടക്കുന്ന സുധ ഭരധ്വാജിനെതിരെ ഇതുവരെ കുറ്റംചുമത്തുക പോലും ചെയ്തിട്ടില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അഭിഭാഷക വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല. കേസിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ഹര്‍ജി പിൻവലിച്ചു.