ദില്ലി: പെൻഷൻ വിധി നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി  ഇപിഎഫിനെതിരെ നൽകിയ എല്ലാ കോടതി അലക്ഷ്യ കേസുകളിലെയും തുടര്‍ നടപടികൾ സുപ്രീംകോടതി തടഞ്ഞു. പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ കോടതി അലക്ഷ്യ ഹര്‍ജികൾ പരിഗണിക്കേണ്ടെന്ന് എല്ലാ കോടതികൾക്കും സുപ്രീംകോടതി നിര്‍ദ്ദേശം നൽകി. 

എത്ര ഉയര്‍ന്ന ശമ്പളം കിട്ടിയാലും  15000 ശമ്പള പരിധി നിശ്ചയിച്ച് പെൻഷൻ കണക്കാക്കാനുള്ള പദ്ധതി കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാൽ അവസാനം കൈപ്പറ്റുന്ന ശമ്പളത്തിന്‍റെ അടിസ്ഥാനത്തിലാകണം പെൻഷൻ തീരുമാനിക്കേണ്ടതെന്ന് കേരള ഹൈക്കോടതി വിധിച്ചു. വിധി സുപ്രീംകോടതിയും ശരിവെച്ചു. അതിനെതിരെയുള്ള പുനഃപരിശോധന ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.