ദില്ലി: കേസുകൾ പരിഗണിക്കുന്നതിന് സുപ്രീംകോടതി പുതിയ റോസ്റ്റര്‍ പുറത്തിറക്കി. പൊതുതാല്‍പര്യ ഹര്‍ജികൾ ഇനി മുതൽ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയും ജസ്റ്റിസുമാരായ എൻ വി രമണ, അരുണ്‍മിശ്ര, ആര്‍ എഫ് നരിമാൻ എന്നിവരുടെ ബെഞ്ചുകളാകും പരിഗണിക്കുക.

പൊതുതാല്പര്യ ഹര്‍ജികൾക്കൊപ്പം കോടതിയലക്ഷ്യം, തെരഞ്ഞെടുപ്പ്, സോഷ്യൽ ജസ്റ്റിസ്, നികുതി കേസുകളും ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിയുടെ കാലത്ത് കൊളിജിയത്തിലെ അഞ്ച് ജഡ്ജിമാരായിരുന്നു പൊതുതാല്പര്യ ഹര്‍ജികൾ പരിഗണിച്ചിരുന്നത്. അതിൽ മാറ്റം വരുത്തിയാണ് പുതിയ റോസ്റ്റര്‍.