ദില്ലി: പൊതുസ്ഥലത്ത് സ്ഥിരം സമരം അനുവദിക്കില്ല എന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പ്രതിഷേധിക്കാൻ ഉള്ളത് അല്ല സമരാവകാശം എന്ന് സുപ്രീം കോടതി പറഞ്ഞു.  

ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ആണ് പുനഃപരിശോധന ഹർജി തള്ളിയത്. ഷഹീൻ ബാഗിൽ നടത്തിയ സമരം ചോദ്യം ചെയ്ത ഹർജിയിലാണ് സ്ഥിരം സമരത്തിന് എതിരെ കോടതി നേരത്തെ വിധിച്ചിരുന്നത്. 
 

Read Also: ജന്മദിനാഘോഷത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു...