കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്. സര്‍ക്കാര്‍ ഒരു പോംവഴി കണ്ടെത്തണമെന്നും കോടതി പറഞ്ഞു.
ദില്ലി: റോഡ് തടഞ്ഞുള്ള കര്‍ഷകരുടെ സമരത്തിനെതിരെ സുപ്രീംകോടതി. കര്‍ഷകര്‍ക്ക് സമരം ചെയ്യാൻ അവകാശമുണ്ടെങ്കിലും റോഡ് അനിശ്ചിത കാലത്തേക്ക് തടഞ്ഞ് സമരം തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ഒരു പോംവഴി കണ്ടെത്തണമെന്നും കോടതി പറഞ്ഞു. റോഡ് തടഞ്ഞുള്ള സമരം സഞ്ചാര സ്വാതന്ത്ര്യത്തിന് എതിരെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുഹര്‍ജിയിലാണ് കോടതി പരാമര്‍ശം. ഇക്കാര്യത്തിൽ നിര്‍ദ്ദേശങ്ങൾ സമര്‍പ്പിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എസ്കെ കൗൾ അദ്ധ്യക്ഷനായ കോടതിയുടേതാണ് നിര്‍ദ്ദേശം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
