സാങ്കേതികത്വം മുൻനിർത്തി ആത്മഹത്യാപ്രേരണ കുറ്റം ചുമത്തരുതെന്ന് സുപ്രീം കോടതി

ദില്ലി: ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി. ആത്മഹത്യ ചെയ്തവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ കേസെടുക്കരുതെന്നും സാങ്കേതികത്വം മാത്രം മുന്‍നിര്‍ത്തി ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തരുതെന്നും സുപ്രീം കോടതി പറഞ്ഞു. പൊലീസിനും വിചാരണക്കോടതികള്‍ക്കുമാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. മധ്യപ്രദേശ് സ്വദേശിക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയെടുത്ത കേസ് റദ്ദാക്കിക്കൊണ്ടുള്ള വിധിപ്രസ്താവത്തിലാണ് സുപ്രിം കോടതിയുടെ നിര്‍ദേശം.

YouTube video player