Asianet News MalayalamAsianet News Malayalam

ബിബിസി ഡോക്യുമെന്‍ററി വിലക്ക്; നിരോധനത്തിന്‍റെ യഥാർത്ഥ രേഖകൾ വിളിച്ചു വരുത്തി സുപ്രീംകോടതി

മൂന്നാഴ്ച്ചയ്ക്കം കേന്ദ്രം മറുപടി നൽകണം എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. നിരോധിച്ചെങ്കിലും ജനങ്ങൾ വീഡിയോ കാണുന്നു എന്ന വസ്തുതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

Supreme Court sends notice to Centre over BBC documentary ban
Author
First Published Feb 3, 2023, 1:14 PM IST

ദില്ലി: ബിബിസി ഡോക്യുമെന്‍ററി നിരോധനത്തിനെതിരായ ഹർജികളിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. നിരോധനത്തിന്‍റെ യഥാർത്ഥ രേഖകൾ കോടതി വിളിച്ചു വരുത്തി. മൂന്നാഴ്ച്ചയ്ക്കം കേന്ദ്രം മറുപടി നൽകണം എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. നിരോധിച്ചെങ്കിലും ജനങ്ങൾ വീഡിയോ കാണുന്നു എന്ന വസ്തുതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സർവകലാശാലകളിലെ പ്രശ്നങ്ങൾ മറ്റൊരു വിഷയമാണെന്നും കോടതി പറഞ്ഞു. കേസ് ഏപ്രിലിൽ വീണ്ടും പരിഗണിക്കും.

ബിബിസി ഡോക്യുമെന്‍ററി വിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. രണ്ട് ഹര്‍ജികളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം.സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം, മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ എം.പി. മഹുവ മോയിത്ര എന്നിവരുടേതായിരുന്നു ആദ്യ ഹർജി. അഭിഭാഷകനായ എം.എല്‍.ശര്‍മയുടേതാണ് രണ്ടാം ഹർജി. നേരത്തെ ഡോക്യുമെന്ററി വിലക്കിനെതിരായ ഹർജികളിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വിമർശനം ഉന്നയിച്ചിരുന്നു. സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതാണ് ഇത്തരം ഹർജികൾ എന്നാണ് നിയമമന്ത്രി പറഞ്ഞത്.

Also Read: 'ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് കലാപത്തിന്‍റെ നേർക്കാഴ്ച': മല്ലിക സാരാഭായ്

Follow Us:
Download App:
  • android
  • ios