ദില്ലി: ഗുജറാത്തിൽ മൂന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മരണ വാറണ്ട് സുപ്രീം കോടതി സ്റ്റേ ചെയ്തു. 22കാരൻ അനിൽ യാദവിന്‍റെ മരണവാറണ്ടാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വാറണ്ട് സ്റ്റേ ചെയ്യാൻ തീരുമാനിച്ചത്.

വധശിക്ഷ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനുള്ള 60 ദിവസത്തെ സാവകാശം കുറ്റവാളിക്ക‌് നൽകാത്തത് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. 33 ദിവസത്തെ സമയം മാത്രമേ തനിക്ക് അനുവദിച്ചുള്ളൂ എന്നായിരുന്നു അനിൽ യാദവിന്‍റെ വാദം. 

സൂറത്തിലെ പോക്സോ കോടതിയാണ് അനിൽ യാദവിനെ കുറ്റക്കാരനായി കണ്ടെത്തി വധശിക്ഷ വിധിച്ചത്.