Asianet News MalayalamAsianet News Malayalam

മോദിക്കെതിരായ 'തേൾ' പരാമർശം: അപകീര്‍ത്തിക്കേസിൽ ശശി തരൂരിന് താൽക്കാലിക ആശ്വാസം

2018 ഒക്ടോബറിൽ ബെംഗളൂരു സാഹിത്യോത്സവത്തിലാണ് തരൂർ, പ്രധാനമന്ത്രിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ചത്.

Supreme Court stays proceedings against Shashi Tharoor over scorpion remark against PM Modi
Author
First Published Sep 10, 2024, 5:41 PM IST | Last Updated Sep 10, 2024, 5:45 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേൾ പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ അപകീര്‍ത്തി കേസിൽ കോണ്‍ഗ്രസ് എംപി ശശി തരൂരിന് താൽക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികൾ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. 

2018 ഒക്ടോബറിൽ ബെംഗളൂരു സാഹിത്യോത്സവത്തിലാണ് തരൂർ, പ്രധാനമന്ത്രിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് ആര്‍ എസ് എസ് നേതാവ് വിശേഷിപ്പിച്ചെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഇതിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് കോടതിയിൽ അപകീർത്തിക്കേസ് നൽകിയത്. ശശി തരൂര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios