രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ നല്‍കുന്നതിനെ വീണ്ടും വിമര്‍ശിച്ചു സുപ്രീംകോടതി.എന്നാല്‍, സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ല. 

ദില്ലി:രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ നല്‍കുന്നതിനെ വീണ്ടും വിമര്‍ശിച്ചു സുപ്രീംകോടതി. സാമ്പത്തിക രംഗത്തു നിന്നു ധനനഷ്ടമുണ്ടാകുന്നതും ജനക്ഷേമവും പൊതു ഖജനാവിന്‍റെ സാമ്പത്തിക ഞെരുക്കവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ല. നമ്മളൊരു ജനാധിപത്യ സംവിധാനത്തിന്‍റെ ഭാഗമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും ചീഫ് ജസ്റ്റീസ് എന്‍.വി രമണ ചൂണ്ടിക്കാട്ടി.

സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നൽകുന്നവർ സ്വാർത്ഥ രാഷ്ട്രീയക്കാർ,നികുതിദായകരുടെ ഭാരം വർദ്ധിപ്പിക്കും' മോദി

സർക്കാരുകളുടെ സൗജന്യ പ്രഖ്യാപനങ്ങൾക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നൽകുന്നവർ സ്വാർത്ഥ രാഷ്ട്രീയക്കാരാണ്.ഇത്തരം പ്രഖ്യാപനങ്ങൾ രാജ്യത്തിൻറെ സ്വയംപര്യാപ്തതയെ തടയും .രാജ്യത്തെ കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കും .നികുതിദായകരുടെ ഭാരം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പാനിപ്പത്തിലെ എഥനോൾ പ്ലാന്റ് ഉദ്ഘാടന വേളയിലായിരുന്നു മോദിയുടെ വിമർശനം.കറുത്ത വസ്ത്രം അണിഞ്ഞുള്ള കോൺഗ്രസ് പ്രതിഷേധത്തെ മോദി പരിഹസിച്ചു.കറുത്ത വസ്ത്രം ധരിക്കുന്നതിലൂടെ തങ്ങളുടെ നിരാശയുടെ കാലഘട്ടം അവസാനിക്കുമെന്ന് ചിലർ കരുതുന്നു.കോൺഗ്രസ് പ്രതിഷേധം ദുർമന്ത്രവാദമെന്നും മോദി പറഞ്ഞു.

'ദരിദ്രരായ ജനങ്ങൾക്ക് പ്രഖ്യാപിക്കുന്ന പദ്ധതികളെ ഫ്രീ ബീസ് എന്ന് വിളിക്കരുത് ' ആം ആദ്മി പാര്‍ട്ടി

രാഷ്ട്രീയ പാർട്ടികളുടെ സൗജന്യ പദ്ധതികൾക്കെതിരായ സുപ്രിം കോടതിയിലെ ഹർജിയെ എതിര്‍ത്ത് ആം ആദ്മി പാർട്ടിയുടെ സത്യവാങ്മൂലം. ദരിദ്രരായ ജനങ്ങൾക്ക് പ്രഖ്യാപിക്കുന്ന പദ്ധതികളെ ഫ്രീ ബീസ് എന്ന് വിളിക്കരുത്.അസമത്വം നിലനിൽക്കുന്ന സമൂഹത്തിൽ ഇത്തരം സൗജന്യങ്ങൾ ആവിശ്യമാണ് മന്ത്രിമാർക്കും, ജനപ്രതിനിധികൾക്കും കോർപ്പറേറ്റുകൾക്കും ലഭിക്കുന്ന സൗജന്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സംസ്ഥാനങ്ങളുടെ സൗജന്യ പദ്ധതികൾ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവും: മോദിക്ക് മുന്നറിയിപ്പുമായി ഉന്നതഉദ്യോഗസ്ഥർ

സംസ്ഥാന സർക്കാരുകളുടെ ജനപ്രിയ സൗജന്യപദ്ധതികള്‍ വന്‍ സാമ്പത്തിക ബാധ്യതക്ക് കാരണമാകുന്നുവെന്ന മുന്നറിയിപ്പ് നല്‍കി ഉന്നത കേന്ദ്രസർക്കാര്‍ ഉദ്യോസ്ഥര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ആണ് ഉദ്യോസ്ഥര്‍ ആശങ്ക രേഖപ്പെടുത്തിയത്. നിയന്ത്രണമുണ്ടായില്ലെങ്കില്‍ ശ്രീലങ്കയിലേയും ഗ്രീസിലെയും സാഹചര്യത്തിലേക്ക് ഇത് നയിക്കുമെന്നും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയില്‍ പറഞ്ഞു

തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികളെന്ന പേരില്‍ പണമൊഴുക്കുന്നതും സാനപത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നുവെന്നാണ് സെക്രട്ടറി തല ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്. പല സംസ്ഥാനങ്ങളിലേയും സാഹചര്യം ഇതിനോടകം തന്നെ ആശങ്കജനകമാണ് . രാജ്യത്തിൻ്റെ ഭാഗമല്ലായിരുന്നുവെങ്കില്‍ ഈ സംസ്ഥാനങ്ങൾ പലതും സാമ്പത്തികമായി തകരുമായിരുന്നു. സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും സാമ്പത്തിക സുസ്ഥിരയുള്ളതല്ലെന്നും പ്രഖ്യാപനങ്ങള്‍ സാമ്പത്തികസ്ഥിതി അനുസരിച്ചാകാൻ നിര്‍ദേശിക്കണമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്.