പശ്ചിമ ബംഗാളിലെ ജയിലുകളിൽ സ്ത്രീകൾ ഗർഭിണികളായതിൽ കൊൽക്കത്ത ഹൈക്കോടതിയിൽ നൽകിയ കണക്കുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ നടപടി.

ദില്ലി: രാജ്യത്തെ ജയിലുകളിൽ തടവുകാരായ സ്ത്രീകൾ ഗർഭിണികളാകുന്ന സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത് സുപ്രീംകോടതി. ജയിലുകളിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി.

Add Asianetnews as a Preferred SourcegooglePreferred

പശ്ചിമ ബംഗാളിലെ ജയിലുകളിൽ സ്ത്രീകൾ ഗർഭിണികളായതിൽ കൊൽക്കത്ത ഹൈക്കോടതിയിൽ നൽകിയ കണക്കുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ നടപടി. തടവുകാരായി ജയിലിൽ കഴിയുന്ന സമയത്ത് സ്ത്രീക്ക് ഗർഭിണികളാകുന്നുവെന്നും ജയിലുകളിൽ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി കൽക്കട്ട ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്.