ജമ്മുകശ്മീരിന് സംസ്ഥാനപദവി എപ്പോൾ നൽകാനാകുമെന്ന് അറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
ദില്ലി: നിലവിലുള്ള ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കാൻ പാർലമെൻറിന് അധികാരമുണ്ടോ എന്ന് സുപ്രീംകോടതി. ജമ്മുകശ്മീർ വിഭജനത്തിനെതിരായ ഹർജികൾ പരിഗണിക്കുന്ന ഭരണഘടന ബഞ്ചാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം തേടിയത്. ജമ്മുകശ്മീർ വിഭജിച്ചത് അസാധാരണ സാഹചര്യത്തിലാണെന്നും അതിർത്തി സംസ്ഥാനം എന്ന നിലയ്ക്കുള്ള വിഷയങ്ങളുണ്ടായിരുന്നെന്നും കേന്ദ്രം ന്യായീകരിച്ചു.
സമാന സാഹചര്യം പഞ്ചാബിലും വടക്കുകിഴക്കൻ മേഖലയിലും ഇല്ലേ എന്ന് ബഞ്ച് ചോദിച്ചു. ഇന്ത്യയുടെ ഭാഗമായ ഒരു സംസ്ഥാനത്തെ വിഭജിക്കുന്നതിനുള്ള അധികാരം ദുരുപയോഗം ചെയ്യില്ല എന്ന് എങ്ങനെ ഉറപ്പാക്കുമെന്നും കോടതി ചോദിച്ചു. ജമ്മുകശ്മീരിന് സംസ്ഥാനപദവി എപ്പോൾ നൽകാനാകുമെന്ന് അറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
'എന്ത് തെളിവാണ് ഉള്ളത്': സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി
കേന്ദ്രഭരണ പ്രദേശമാക്കാൻ പാർലമെന്റിന് അധികാരമുണ്ടോയെന്ന് സുപ്രീംകോടതി
കൂടാതെ, കാസർഗോഡ് കേന്ദ്ര സർവ്വകലാശാല വിസി എച്ച്. വെങ്കിടേശ്വർലുവിന്‍റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. വെങ്കിടേശ്വർലുവിന് നിയമനം ലഭിച്ച് മൂന്ന് വർഷം കഴിഞ്ഞെന്നും ഇനി രണ്ട് വർഷം മാത്രം അവശേഷിക്കുമ്പോൾ നിയമനം റദ്ദാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.വെങ്കിടേശ്വർലുവിന്‍റെ നിയമനം ചട്ടം ലംഘിച്ചെന്നായിരുന്നുവെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ പി. വി. ദിനേശ് വാദിച്ചു.
എന്നാൽ നിയമനചട്ടങ്ങളിൽ രണ്ട് വ്യാഖ്യാനങ്ങൾ സാധ്യമാകുവെന്ന് കോടതി നീരീക്ഷിച്ചു. കേരള സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലരുടെ നിയമനം വിരമിക്കാൻ മൂന്ന് മാസം മാത്രമുള്ളപ്പോൾ സുപ്രീം കോടതി റദ്ദാക്കിയതെന്നകാര്യം വാദത്തിനിടെ അഭിഭാഷകൻ ഉന്നയിച്ചു. എന്നാൽ നിയമനനടപടിക്രമം തന്നെ കെടിയു വിസിയുടെ കാര്യത്തിൽ തെറ്റായിരുന്നുവെന്ന് കോടതി പറഞ്ഞു. തുടർന്ന് ഹർജി സുപ്രീം കോടതി തള്ളി. കേസിൽ ഹർജിക്കാരനായ ഡോ. നവീൻ പ്രകാശ് നൗട്യാലിനായി അഭിഭാഷകൻ അബ്ദുള്ള നസീഹും ഹാജരായി
