മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അറസ്റ്റിൽ.
ചെന്നൈ: പാലക്കാട് മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽ ദാസ് തട്ടിപ്പു കേസിൽ തമിഴ്നാട്ടിൽ അറസ്റ്റിൽ. വ്യാജരേഖ കാണിച്ച് മൂന്ന് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ
ആണ്. സുനിൽദാസിനെ കോയമ്പത്തൂർ പൊലീസ് അറസ്റ്റുചെയ്തത്. മധുരയിലെ ഒളിവിടത്തിൽ നിന്നാണ് സുനിൽദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോയമ്പത്തൂരിലെ റിയൽ എസ്റ്റേറ്റ് വ്യവസായിയായ കമലേശ്വരൻ നൽകിയ പരാതിയിലാണ് നടപടി. റിസർവ് ബാങ്കിൽ നിന്ന് 3000 കോടി രൂപ വിട്ടുകിട്ടുമെന്ന് വ്യാജരേഖ കാണിച്ച് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പണം തിരിച്ചുകിട്ടാതെ വന്നതോടെയാണ് കമലേശ്വരൻ പൊലീസിനെ സമീപിച്ചത്. കോയമ്പത്തൂർ കോടതിയിൽ
ഹാജരാക്കിയ സുനിൽ ദാസിനെ റിമാൻഡ്ചെയ്തു



