Asianet News MalayalamAsianet News Malayalam

സ്വിസ് വനിതയെ വിളിച്ചു വരുത്തി, കെട്ടിയിട്ട് ശ്വാസംമുട്ടിച്ച് കൊന്നു, ദില്ലിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം

സ്വിറ്റ്സർലാൻഡിൽവച്ച് പരിചയപ്പെട്ട യുവതിയും യുവാവും സുഹൃത്തുക്കളായിരുന്നു, ലെനയ്ക്ക് സ്വിറ്റസർലാൻഡിൽ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ​ഗുർപ്രീത് ലെനയെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു

swiss national murdered in Delhi, boy friend planned the murder and executed
Author
First Published Oct 21, 2023, 8:11 PM IST | Last Updated Oct 21, 2023, 8:11 PM IST

ദില്ലി: ദില്ലിയില്‍ സ്വിസ് വനിതയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.  ഇന്ന് രാവിലെയാണ് വിദേശവനിതയെ ദില്ലി തിലക് ന​ഗറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം, മുറിവേറ്റതിന്‍റെ പാടുകളുള്ള മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു.പരിശോധനയിൽ വനിത സൂറിച്ച് സ്വദേശിയായ നിന ബെർ​ഗറാണെന്നും, ​ഗുർപ്രീതിന്റെ ക്ഷണപ്രകാരം ഈമാസം 11ന് ഇന്ത്യയിലെത്തിയതാണെന്നും വ്യക്തമായി.

പിന്നാലെയാണ് സുഹൃത്തായ ​ഗുർപ്രീത് സിം​ഗിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി മുറിയിലെത്തിയ ശേഷം കൈകാലുകൾ കെട്ടിയിട്ട് ശ്വാസം മുട്ടിച്ചും മർദിച്ചും കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പരിശോധനയിൽ പോലീസിന് വ്യക്തമായത്. പിന്നീട് മാലിന്യം നിക്ഷേപിക്കുന്ന കവറിൽ ശരീരം പൊതിയുകയായിരുന്നു. ശരീരം അഴുകി ​ദുർ​ഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ കാറിൽ കൊണ്ടുപോയി റോഡിൽ തള്ളുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ​ഗുർ​പ്രീതാണ് കൊലപാതകിയെന്ന് പോലീസിന് സൂചന ലഭിച്ചത്.

സ്വിറ്റ്സർലാൻഡിൽവച്ച് പരിചയപ്പെട്ട യുവതിയും യുവാവും സുഹൃത്തുക്കളായിരുന്നു, ലെനയ്ക്ക് സ്വിറ്റസർലാൻഡിൽ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ​ഗുർപ്രീത് ലെനയെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്യലിൽ ​ഗുർപ്രീത് പറഞ്ഞതാണെന്നും ദില്ലി പോലീസ് അറിയിച്ചു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടേകാൽ കോടി രൂപയും കാറും പോലീസ് പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടവും പോലീസ് അന്വേഷിക്കുന്നുണ്ട്.
'സോറി മിസ്റ്റർ അദാനി, ആ സമാധാന ഡീൽ എനിക്ക് വേണ്ട'; തിരിച്ചടിച്ച് മഹുവ മൊയിത്ര എംപി

മാത്യു കുഴൽനാടന് ധനവകുപ്പിന്‍റെ കത്ത് ; വീണ വിജയന്‍ നികുതി അടച്ചെന്ന് സര്‍ക്കാർ, മറുപടി എത്ര തുക എന്ന് പറയാതെ

Latest Videos
Follow Us:
Download App:
  • android
  • ios