ദില്ലി: താജ് മഹലിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം. ഉത്തർപ്രദേശ് പെലീസിനാണ് ഫിറോസാബാദിൽ നിന്ന് ഫോൺകോൾ വഴി ബോംബ് ഭീഷണി എത്തിയത്. വിവരമറിഞ്ഞ ഉടനെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുജനങ്ങളുടെ സന്ദർശനം താൽകാലികമായി നിർത്തിവെച്ചു. ആളുകളെ ഇവിടെനിന്നും ഒഴിപ്പിച്ചു. എന്നാൽ ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്താനായിട്ടില്ല.വ്യാജസന്ദേശമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസും അധികൃതരും.