Asianet News MalayalamAsianet News Malayalam

തലക്കാവേരിയിൽ മണ്ണിടിച്ചിലിൽ കാണാതായ ഏഴ് പേരിൽ കാസർകോട് സ്വദേശിയും, തിരച്ചിൽ തുടരുന്നു

മടിക്കേരി താലൂക്കിലെ ഭാഗമണ്ഡലയിലാണ് ഏറെ പ്രസിദ്ദമായ തലക്കാവേരി ക്ഷേത്രം. കാവേരി നദിയുടെ ഉദ്ഭവ സ്ഥാനമാണിത്. ബ്രഹ്മഗിരി മലനിരകകളിലെ ക്ഷേത്രത്തിന് 200 മീറ്റർ മാറിയാണ് മണ്ണിടിച്ചിലുണ്ടായത്

Talacauvery landslide 7 missing including kasargode native
Author
Talacauvery Layout, First Published Aug 6, 2020, 8:31 PM IST

മംഗളൂരു: കർണാടക കുടഗ് തലക്കാവേരിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഏഴ് പേരില്‍ കാസർകോഡ് സ്വദേശിയും. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയും കുടുംബാംഗങ്ങളും കൂടാതെ ജോലിക്കെത്തിയ പവന്‍ഭട്ടിനെയാണ് കാണാതായത്. രാത്രി വൈകിയും ഇവർക്കായി തിരച്ചില്‍ തുടരുകയാണ്.

മടിക്കേരി താലൂക്കിലെ ഭാഗമണ്ഡലയിലാണ് ഏറെ പ്രസിദ്ദമായ തലക്കാവേരി ക്ഷേത്രം. കാവേരി നദിയുടെ ഉദ്ഭവ സ്ഥാനമാണിത്. ബ്രഹ്മഗിരി മലനിരകകളിലെ ക്ഷേത്രത്തിന് 200 മീറ്റർ മാറിയാണ് മണ്ണിടിച്ചിലുണ്ടായത്.  പൂജാരിമാരും ജീവനക്കാരും ഉൾപ്പടെ 7 പേരെയാണ് കാണാതായത്. ഇവർ താമസിച്ചിരുന്ന രണ്ട് വീടുകളും മണ്ണിനടിയിലായി.

പ്രധാന പൂജാരിയായ ടി.എസ്. നാരായണാചാര്യയെയും കുടുംബത്തെയും കൂടാതെ ക്ഷേത്രത്തില്‍ ജോലിയെടുത്തിരുന്ന കാസർകോഡ് സ്വദേശിയായ പവന്‍ ഭട്ടും കാണാതയവരില്‍ ഉൾപ്പെടുന്നു. രാത്രി വൈകിയും ഇവർക്കായി തിരച്ചില്‍ തുടരുകയാണ്.

കുന്നിന്‍ ചെരുവിലെ വീട്ടില്‍ മഴക്കാലത്ത് താമസിക്കുന്നത് അപകടമാണെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ക്ഷേത്രത്തില്‍ പൂജമുടങ്ങാതിരിക്കാന്‍ നാരായണാചാര്യ അവിടെ തുടരുകയായിരുന്നെന്നാണ് പ്രദേശ വാസികൾ പറയുന്നത്. കുടഗുൾപ്പെടെ കർണാടകത്തില്‍ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.

Follow Us:
Download App:
  • android
  • ios