രാജ്യത്തെ രണ്ട് നൂറ്റാണ്ട് പിന്നോട്ടടിക്കാൻ ശ്രമിക്കുന്നു, ബിജെപിക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ
ഭരണഘടനയെ തകർക്കാനുള്ള ബി ജെ പിയുടെ ശ്രമം അപകടകരമാണെന്നും തമിഴ് നാട് മുഖ്യമന്ത്രി
ചെന്നൈ: ബി ജെ പിക്കെതിരെ കടുത്ത വിമർശനവുമായി തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. ബി ജെ പി രാജ്യത്തെ രണ്ട് നൂറ്റാണ്ട് പിന്നോട്ടടിക്കാൻ ശ്രമിക്കുകയാണെന്നാണ് സ്റ്റാലിൻ പറഞ്ഞത്. ഭരണഘടനയെ തകർക്കാനുള്ള ബി ജെ പിയുടെ ശ്രമം അപകടകരമാണെന്നും തമിഴ് നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അംബേദ്കർ കൊളുത്തിയ ജനാധിപത്യ ദീപം കെടാതെ കാക്കണമെന്നും എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. അംബേദ്കർക്ക് ആദരം അർപ്പിച്ച ശേഷമായിരുന്നു തമിഴ് നാട് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം