ജനാധിപത്യത്തെ സംരക്ഷിക്കാനും മതമൗലികവാദ ശക്തികൾക്കെതിരെ കൂട്ടായ മുന്നേറ്റമാകാനും പാർട്ടി കോൺഗ്രസ് ഊർജമാകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും സ്റ്റാലിൻ
ചെന്നൈ: സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയെ അഭിനന്ദിച്ച്തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ (M K Stalin). സഖാവ് യെച്ചൂരിക്ക് ഹൃദയം നിറഞ്ഞ ആശംസകകളന്നാണ് സ്റ്റാലിന്റെ സന്ദേശം. പുതുതായി തിരഞ്ഞെടുക്കപ്പെട്ടകേന്ദ്ര കമ്മിറ്റിക്കും പൊളിറ്റ് ബ്യൂറോയ്ക്കും സ്റ്റാലിൻ അഭിവാദ്യങ്ങൾ അറിയിച്ചു.
കണ്ണൂരിൽ നടന്ന പാർട്ടികോൺഗ്രസ് സിപിഎമ്മിനെ കരുത്തുറ്റതാക്കും. ജനാധിപത്യത്തെ സംരക്ഷിക്കാനും മതമൗലികവാദ ശക്തികൾക്കെതിരെ കൂട്ടായ മുന്നേറ്റമാകാനും പാർട്ടി കോൺഗ്രസ് ഊർജമാകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും സ്റ്റാലിൻ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ആശംസയിൽ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രസംഗിച്ചിരുന്നു. ജവഹർ മൈതാനത്ത് തിങ്ങിനിറഞ്ഞ ജനാവലിയോട് പിണറായിയുമായുള്ള ഉറ്റബന്ധം എടുത്തുപറഞ്ഞാണ് സ്റ്റാലിൻ സംസാരിച്ച് തുടങ്ങിയത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മതേതരത്വത്തിന്‍റെ മുഖാണ് അദ്ദേഹം. ഭരണത്തില്‍ പിണറായി തനിക്ക് വഴികാട്ടിയെന്നും സ്റ്റാലിന്‍ ജനക്കൂട്ടത്തോട് പറഞ്ഞു.
സെമിനാറില്‍ പങ്കെടുക്കുന്നത് നിങ്ങളില്‍ ഒരാളായാണ്. ആവേശത്തോടെയാണ് സെമിനാറിലേക്ക് എത്തിയത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്‍റെ പേര് തന്നെ തെളിവെന്നും സ്റ്റാലിന്‍ പറഞ്ഞു. സെമിനാറില്‍ ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവും സ്റ്റാലിന്‍ നടത്തി. നാനാത്വം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. ബ്രിട്ടീഷുകാര്‍ പോലും നടപ്പാക്കാത്ത നയമാണ് കേന്ദ്രത്തിന്‍റേതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
