ശല്യം സഹിക്കാനാകാതെ വന്നതോടെ യുവതി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒടുവിൽ ഇയാൾ യുവതിയെ ഫോണിൽ വിളിച്ചതായി വ്യക്തമാകുകയായിരുന്നു. 

ചെന്നൈ: പരാതിക്കാരിയെ രാത്രിയിൽ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചെന്ന പരാതിയിൽ പൊലീസുകാരന് നിർബന്ധിത വിരമിക്കൽ. തമിഴ്‌നാട്ടിലെ പെരമ്പലൂർ ജില്ലയിലാണ് സംഭവം. അന്വേഷണത്തിൽ പരാതിക്കാരിയെ നാൽപ്പത്തിയെട്ടുകാരനായ പൊലീസുകാരൻ വിളിച്ചതായി കണ്ടെത്തിയെന്ന് ഉയർന്ന ഉദ്യോ​ഗസ്ഥർ അറിയിച്ചു.

പരാതിയുമായി സ്‌റ്റേഷനിലെത്തിയ യുവതിയെയാണ് ഉദ്യോഗസ്ഥൻ രാത്രിയിൽ ഫോണിൽ വിളിച്ച് മോശമായ ഭാഷയിൽ സംസാരിച്ചത്. ശല്യം സഹിക്കാനാകാതെ വന്നതോടെ യുവതി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒടുവിൽ ഇയാൾ യുവതിയെ ഫോണിൽ വിളിച്ചതായി വ്യക്തമാകുകയായിരുന്നു.

പിന്നാലെ ശിക്ഷാനടപടികളുടെ ഭാഗമായി ഇയാൾക്ക് നിർബന്ധിത വിരമിക്കൻ നിർദേശവും നൽകി. ഇത് സംബന്ധിച്ച ഉത്തരവ് അദ്ദേഹത്തിന് കൈമാറി. ഈ പൊലീസുകാരനെതിരെ മുൻപും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 1997 ബാച്ചിലെ അംഗമാണ് ഇദ്ദേഹം.