Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഈ മാസം 14 വരെ നീട്ടി; ദില്ലിയിൽ കൂടുതൽ ഇളവുകൾ

രോഗവ്യാപനം ഉയര്‍ന്ന കോയമ്പത്തൂര്‍ ചെന്നൈ ഉള്‍പ്പടെ പതിനൊന്ന് ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് അഞ്ച് മണിവരെ പ്രവര്‍ത്തിക്കും.

Tamil Nadu lockdown extended with some relaxations
Author
Chennai, First Published Jun 5, 2021, 1:02 PM IST

ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഈ മാസം 14 വരെ നീട്ടി. കൊവിഡ് വ്യാപനം കുറഞ്ഞ ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. രോഗവ്യാപനം ഉയര്‍ന്ന കോയമ്പത്തൂര്‍, ചെന്നൈ ഉള്‍പ്പടെ പതിനൊന്ന് ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് അഞ്ച് മണിവരെ പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ മാത്രമേ അനുവദിക്കൂ. ജില്ലാ അതിര്‍ത്തികള്‍ കടക്കാന്‍ ഇ പാസ് നിര്‍ബന്ധമാണ്.

അതേസമയം, ദില്ലിയിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. വിപണികളും ഷോപ്പിംഗ് മാളുകളും തുറക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കും. മെട്രോ സർവ്വീസ് 50 ശതമാനം പുനഃസ്ഥാപിക്കും. സർക്കാർ ഓഫീസുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. അടുത്ത തരംഗത്തിൽ 37000 പ്രതിദിന കേസുകൾ വരെ പ്രതീക്ഷിച്ചാണ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Follow Us:
Download App:
  • android
  • ios