Asianet News MalayalamAsianet News Malayalam

നിപ ലക്ഷണം: തിരൂരില്‍ ജോലി ചെയ്ത തമിഴ്നാട്ടുകാരന്‍ പുതുച്ചേരിയില്‍ നിരീക്ഷണത്തില്‍

മലപ്പുറത്ത് തിരൂരില്‍ കെട്ടിട്ട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്ത തമിഴ്നാട് സ്വദേശിയെ നിപ രോഗലക്ഷണങ്ങളോടെ പുതുച്ചേരി ജിപ്മെറില്‍ പ്രവേശിപ്പിച്ചു

tamil nadu man admitted to jipmer after doctors suspects Nipah symptoms
Author
Jipmer Hospital, First Published Jun 19, 2019, 12:26 PM IST

പുതുച്ചേരി: നിപ ബാധയുടെ ലക്ഷണങ്ങളുമായി തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ നിന്നുള്ള ആളെ പുതുച്ചേരി ജിപ്മെര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ രക്തസാംപിള്‍ പൂണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. സാംപിള്‍ പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ജിപ്മെര്‍ അധികൃതര്‍ അറിയിച്ചു. ഇയാള്‍ മലപ്പുറത്തെ തിരൂരില്‍ കെട്ടിട്ട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു എന്നാണ് വിവരം.

 79-കാരനായ ഇയാള്‍ക്ക് പനി കലശലായതിനെ തുടര്‍ന്ന് മരുമകന്‍ കേരളത്തിലെത്തി സ്വദേശത്തേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. കടലൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് നിപ ബാധയുണ്ടോയെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പുതുച്ചേരി ജിപ്മറിലേക്ക് മാറ്റിയത്. ഇയാളുമായി അടുത്ത് ഇടപഴകിയ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിലവില്‍ ജിപ്മെറില്‍ തയ്യാറാക്കിയ പ്രത്യേക ഐസോലേഷന്‍ വാര്‍ഡിലാണ് രോഗിയുള്ളത്. ഇയാളുടെ രക്തവും ശരീരസ്രവങ്ങളും അടക്കമുള്ള സാംപിളുകള്‍ പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios