Asianet News MalayalamAsianet News Malayalam

മത്സ്യ തൊഴിലാളിയുടെ ചുമലില്‍ കയറി വെള്ളത്തില്‍ ചവിട്ടാതെ മന്ത്രി; തമിഴ്നാട് മന്ത്രി വിവാദത്തില്‍

മത്സ്യതൊഴിലാളിയെ മന്ത്രിയെ എടുത്ത് കരയില്‍ എത്തിച്ചത് എന്നുമാണ് ചില തമിഴ്മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് വീഡിയോ ഉണ്ടാക്കുന്നത്.
 

Tamil Nadu Minister On Survey Carried On Shoulders By Fishermen
Author
Chennai, First Published Jul 9, 2021, 11:43 AM IST

ചെന്നൈ: മത്സ്യതൊഴിലാളിയുടെ ചുമലില്‍ കയറിയ തമിഴ്നാട് ഫിഷറീസ് മന്ത്രി അനിത ആര്‍ രാധാകൃഷ്ണന്‍ വിവാദത്തില്‍. വെള്ളത്തിലിറങ്ങുന്നത് ഒഴിവാക്കാനാണ് തീരശോഷണ പരാതി പരിശോധിക്കാന്‍ എത്തിയ മന്ത്രി മത്സ്യ തൊഴിലാളിയുടെ ചുമലില്‍ കയറിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെയാണ് വിവാദമായത്.

തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ വ്യാഴാഴ്ചാണ് സംഭവം നടന്നത്. ബോട്ട് യാത്രയ്ക്ക് ശേഷം കരയിലേക്ക് മന്ത്രി വന്നപ്പോഴാണ് സംഭവം. ബോട്ടില്‍ നിന്നും അല്‍പ്പം വെള്ളത്തില്‍ ഇറങ്ങണം, എന്നാല്‍ മന്ത്രി അതിന് തയ്യാറായില്ലെന്നും. തുടര്‍ന്നാണ് ഒരു മത്സ്യതൊഴിലാളിയെ മന്ത്രിയെ എടുത്ത് കരയില്‍ എത്തിച്ചത് എന്നുമാണ് ചില തമിഴ്മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് വീഡിയോ ഉണ്ടാക്കുന്നത്.

എന്നാല്‍ വെള്ളത്തില്‍ ഇറങ്ങാന്‍ മടിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ മന്ത്രി അനിത ആര്‍ രാധാകൃഷ്ണന്‍ നിഷേധിച്ചു. തന്നോട് സ്നേഹമുള്ള മത്സ്യതൊഴിലാളി അത് പ്രകടിപ്പിച്ചതാണ്, തനിക്ക് വെള്ളത്തില്‍ ഇറങ്ങാന്‍ മടിയില്ലായിരുന്നു. ചിലര്‍ അവിടെ എന്നെ കെട്ടിപ്പിടിക്കുകയും, ഉമ്മവയ്ക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്, മന്ത്രി എന്‍ഡി ടിവിയോട് പറഞ്ഞു.

2009ല്‍ എഡിഎംകെ വിട്ട് ഡിഎംകെയില്‍ ചേര്‍ന്ന അനിത ആര്‍ രാധാകൃഷ്ണന്‍. അഞ്ച് തവണ എംഎല്‍എയായ വ്യക്തിയാണ്. തിരുച്ചെണ്ടൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചത്.

Follow Us:
Download App:
  • android
  • ios