Asianet News MalayalamAsianet News Malayalam

'കൈക്കൂലി, മോഷണം'; ഇഡി- പൊലീസ് പോര് വീണ്ടും, ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്

ഈ മാസം ഒന്നിന് കൈക്കൂലി കേസിൽ അറസ്റ്റിലായ അങ്കിത് തിവാരിയുടെ ചെമ്പറിൽ പരിശോധന നടത്തുന്നതിൽ നിന്ന് വിജിലൻസ് സംഘത്തെ ഇഡി ഉദ്യോഗസ്ഥർ തടഞ്ഞെന്നാണ് പരാതി.

Tamil Nadu police register case against ED officials vkv
Author
First Published Dec 25, 2023, 12:01 PM IST

ചെന്നൈ: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. വിജിലൻസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടയാൻ ശ്രമിച്ചെന്ന പരാതിയിലാണ് മധുര സിറ്റി പോലീസിന്റെ നടപടി. ഇഡി മധുര അസിസ്റ്റന്റ് ഡയറക്ടർക്ക് പൊലീസ് സമൻസ് അയച്ചു. ഈ മാസം ഒന്നിന് കൈക്കൂലി കേസിൽ അറസ്റ്റിലായ അങ്കിത് തിവാരിയുടെ ചെമ്പറിൽ പരിശോധന നടത്തുന്നതിൽ നിന്ന് വിജിലൻസ് സംഘത്തെ ഇഡി ഉദ്യോഗസ്ഥർ തടഞ്ഞെന്നാണ് പരാതി.

കൈക്കൂലിക്കേസിൽ ആരോപണ വിധേയനായ അങ്കിത് തിവാരിയുടെ ഓഫീസിൽ പരിശോധനയ്ക്കെത്തിയപ്പോൾ ഇഡി ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂറോളം തടഞ്ഞെന്നും കൃത്യനിർവഹണത്തിന് തടസം വരുത്തിയെന്നുമാണ് വിജിലൻസ് പൊലീസിന് നൽകിയ പരാതി. ഒടുവിൽ ലോക്കൽ പൊലീസിന്‍റെ സഹായത്തോടെയാണ് ഓഫീസിൽ പരിശോധന നടത്തിയതെന്ന് വിജിലൻസ് പറയുന്നു. 

പരിശോധന സംബന്ധിച്ച് ഇഡി ഡെപ്യൂട്ടി ഡയറക്ടറെ അറിയിച്ചിരുന്നു. പക്ഷേ അദ്ദേഹം ഓഫീസിലേക്ക് വന്നില്ല, ഒരു യാത്രയിലാണെന്നാണ് മറുപടി പറഞ്ഞതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. വിജിലൻസ് റെയ്ഡിന് പിന്നാലെ ഇഡിയുടെ സുപ്രധാന രേഖകൾ മോഷ്ടിച്ചതിനു വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഇഡി, തമിഴനാട് ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിൽ നടപടി എടുത്തിട്ടില്ല. അതിനിടെയാണ് പൊലീസിന്‍റെ നടപടി. 

Read More : പ്രണയപ്പക; യുവതിയെ ജീവനോടെ കത്തിച്ച് ട്രാൻസ്ജെൻഡർ, കൈകാൽ കെട്ടി, ഞരമ്പ് മുറിച്ചു, പിറന്നാൾ തലേന്ന് ക്രൂരത!

Latest Videos
Follow Us:
Download App:
  • android
  • ios