വെല്ലൂർ: ആന്ധ്ര പ്രദേശുമായുള്ള അതിർത്തി റോഡുകൾ തമിഴ്നാട് മതിൽകെട്ടി അടച്ചു. വെല്ലൂർ അതിർത്തിയിൽ ആണ് മതിൽ കെട്ടിയത്. വാഹന ഗതാഗതം നിയന്ത്രിക്കാനാണ് തമിഴ്നാടിന്‍റെ ഈ നീക്കം. മൂന്നടി ഉയരത്തിലാണ് മതിൽ കെട്ടിയിരിക്കുന്നത്.

ഞായറാഴ്ച രാവിലെയാണ് തമിഴ്നാട് മതിൽ നിർമ്മാണം തുടങ്ങിയത്. വെല്ലൂർ ജില്ലാ കളക്ടർ എ ഷൺമുഖ സുന്ദരത്തിന്‍റെ ഉത്തരവ് പ്രകാരമാണ് മതിൽ നിർമ്മാണം ആരംഭിച്ചത്. സംഭവത്തിൽ ആന്ധ്ര എതിർപ്പറിയിച്ചിട്ടുണ്ട്. 

നിലവിൽ 1097    പേർക്കാണ് ആന്ധ്രയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് വരെ സംസ്ഥാനത്ത് 31 പേർ മരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക്.