ബാനറിൽ പേര് രണ്ടാമതായതിനാൽ ജില്ലാ കളക്ടറോട് ക്ഷോഭിച്ച് തമിഴ്നാട്ടിലെ ടിവികെ വനിത മന്ത്രി. വനിതക്ഷേമ മന്ത്രി കെ ജഗദീശ്വരിയാണ് വേദിയിൽ വച്ച് പ്രതിഷേധിച്ചത്. വ്യവസായമന്ത്രി കീർത്തനയുടെ പേര് ആദ്യവും ജഗദീശ്വരിയുടെ രണ്ടാമതുമാണ് എഴുതിയത്.
ചെന്നൈ: ബാനറിൽ പേര് രണ്ടാമതായതിനാൽ ജില്ലാ കളക്ടറോട് ക്ഷോഭിച്ച് തമിഴ്നാട്ടിലെ ടിവികെ വനിത മന്ത്രി. വനിതക്ഷേമ മന്ത്രി കെ ജഗദീശ്വരിയാണ് വേദിയിൽ വച്ച് പ്രതിഷേധിച്ചത്. വ്യവസായമന്ത്രി കീർത്തനയുടെ പേര് ആദ്യവും ജഗദീശ്വരിയുടെ രണ്ടാമതുമാണ് എഴുതിയത്. വിരുദുനഗറിലെ സർക്കാർ പരിപാടിയിലാണ് സംഭവം. ജില്ലയുടെ ചുമതലയുള്ളതിനാൽ തന്റെ പേര് മുകളിൽ വേണമെന്ന് ജഗദീശ്വരി ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ പ്രോട്ടോക്കോൾ പരിശോധിച്ചാണ് ബാനർ തയാറാക്കിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. സംഭവം വിവാദമായതോടെ പരിഹാസവുമായി ഡിഎംകെ നേതാക്കൾ രംഗത്തെത്തി. മന്ത്രിമാർ തമ്മിൽ നല്ല മത്സരമാണെന്ന് ശരവണൻ അണ്ണാദുരൈ പ്രതികരിച്ചു.


