തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം: 7 മരണം, നിരവധിപ്പേർക്ക് പരിക്ക്
പുതുച്ചേരിയിൽ നിന്ന് ഹോസൂരിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ചെന്നൈ : തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 മരണം. കൃഷ്ണഗിരി ദേശീയ പാതയിൽ തിരുവണ്ണാമലയിൽ വെച്ചാണ് അപകടമുണ്ടായത്. ബംഗ്ലൂരുവിലേക്ക് പോകുകയായിരുന്ന അസം സ്വദേശികൾ സഞ്ചരിച്ച കാറിലേക്ക് തമിഴ്നാട് സർക്കാരിന്റെ ബസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. മരിച്ചവരിൽ 6 പേര് അസം സ്വദേശികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. പതിനാല് പേർക്ക് പരിക്കേറ്റു. പുതുച്ചേരിയിൽ നിന്ന് ഹോസൂരിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ടെംബോ ട്രാവ്ലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
കോഴിക്കോട് മടപ്പള്ളി ദേശീയപാതയില്‍ ടെംബോ ട്രാവ്ലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. കോട്ടയം സ്വദേശി സാലിയയാണ് മരിച്ചത്. ഇവര്‍ക്ക് അറുപത് വയസ്സായിരുന്നു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാലിയ രാവിലെയാണ് മരിച്ചത്. നാല് പേര്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്.
അരിയിൽ ആദ്യക്ഷരം, വിജയദശമി ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ, വിപുലമായ ആഘോഷം
പുലര്‍ച്ചെയായിരുന്നു അപകടം. അപകട സമയം യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. പതിനഞ്ച് അടിതാഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കന്നതിനിടെ അപകടം ഉണ്ടായെന്നാണ് സൂചന. രണ്ട് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പാലായില്‍ നിന്ന് കാസര്‍ഗോട്ടേക്ക് പോവുകയായിരുന്നു ടെംബോ ട്രാവ്ലര്‍. ഒരുമരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു സംഘം ഇന്നലെ വൈകിട്ടോടെ പാലയില്‍ നിന്ന് കാസര്‍ഗോട്ടേക്ക് പുറപ്പെട്ടത്.