തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും. 14 പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ മൃതദേഹം വിരുദുനഗർ മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും. 14 പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ മൃതദേഹം വിരുദുനഗർ മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം ഇവരുടെ ബന്ധുക്കൾ അംഗീകരിച്ചാൽ ബാക്കിയുള്ളവരുടെ സംസ്കാരവും ഇന്ന് നടക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, വനജ ഫയർ വർക്സിന്‍റെ ഉടമകളായ ഈശ്വരിക്കും, ഭർത്താവ് മുത്തുമാണിക്യത്തിനെയും കണ്ടെത്താനുള്ള തെരച്ചിൽ പ്രത്യേകം അന്വേഷണ സംഘം തുടരുകയാണ്. നാല് സംഘങ്ങളായി തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലാണ് തിരിഞ്ഞുള്ള പരിശോധന പുരോഗമിക്കുന്നത്. പരിക്കേറ്റ 22 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.