ചെന്നൈ: ചെന്നൈയില്‍ ജലക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ചെന്നൈയില്‍ ഉച്ചയ്ക്ക് 12മണിക്കാണ് യോഗം. വരള്‍ച്ച നേരിടാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സഹായം തേടുന്നത് ഉള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയാകും.

 തമിഴ്നാടിന് ട്രെയിന്‍മാര്‍ഗം ഇരുപത് ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്ന് കേരളം അറിയിച്ചിരുന്നു. ഇക്കാര്യത്തിലും തമിഴ്നാട് ഇന്ന് നിലപാട് വ്യക്തമാക്കും. വരള്‍ച്ച നേരിടാന്‍ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതടക്കം യോഗത്തില്‍ ചര്‍ച്ചയാകും.