തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പോരിന് തിരി കൊളുത്തിയത്. എന്നാല്‍ രണ്ട് മിനിറ്റിന് ശേഷം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ ട്വീറ്റും വന്നു.

ദില്ലി: ലോക ചെസ്സ് ചാമ്പ്യൻഷിപ്പില്‍ അട്ടിമറി വിജയം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഗുകേഷിന്റെ പാരമ്പര്യത്തെച്ചൊല്ലി പോര്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനാണ് 18 വയസുകാരനാണ് ഇദ്ദേഹം. തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും ട്വിറ്ററില്‍ പരസ്പരം തങ്ങളുടെ സംസ്ഥാനക്കാരനെന്ന് അഭിസംബോധന ചെയ്താണ് ഗുകേഷിനെ അഭിനന്ദിച്ചത്. 

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പോരിന് തിരി കൊളുത്തിയത്. "ശ്രദ്ധേയമായ നേട്ടം.. മറ്റൊരു ചാമ്പ്യനെക്കൂടി സൃഷ്ടിച്ച് ആഗോള ചെസ്സ് തലസ്ഥാനമെന്ന സ്ഥാനം വീണ്ടുമുറപ്പിക്കാൻ ചെന്നൈ" - എന്നാണ് വ്യാഴാഴ്ച രാത്രി 7.25 ന് സ്റ്റാലിന്‍ എക്സില്‍ പോസ്റ്റ് ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രി ഗുകേഷിന് ഗോള്‍ഡ് മെഡല്‍ അണിയിക്കുന്ന ചിത്രത്തോടൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

എം കെ സ്റ്റാലിന്റെ എക്സ് പോസ്റ്റ് :

Scroll to load tweet…


എന്നാല്‍ രണ്ട് മിനിറ്റിന് ശേഷം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ ട്വീറ്റും വന്നു. "നമ്മുടെ സ്വന്തം തെലുങ്ക് ഭാഷക്കാരന ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ" എന്നായിരുന്നു പോസ്റ്റ് 

ചന്ദ്രബാബു നായിഡുവിന്റെ പോസ്റ്റ് : 

Scroll to load tweet…


ആരാണ് ഗുകേഷ് ?

ഗുകേഷ് ദൊമ്മരാജു ജനിച്ചതും വളർന്നതും ചെന്നൈയിലാണ്. എന്നാല്‍ ആന്ധ്രാ പ്രദേശിലാണ് ഗുകേഷിന്റെ വേരുകള്‍. മാതാപിതാക്കൾ ഇരുവരും മെഡിക്കൽ പ്രൊഫഷണലുകളാണ്. അതേ സമയം X ഉപയോക്താക്കള്‍ തമ്മിലാണ് ഗുകേഷിന്റെ പാരമ്പര്യത്തെച്ചൊല്ലിയുള്ള വലിയ പോര് നടക്കുന്നത്. ചെസ് താരത്തിന് തമിഴ്‌നാട് കാര്യമായ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി. ഒരു എക്‌സ് ഉപയോക്താവ് ഏപ്രിലില്‍ ഗുകേഷിന് തമിഴ്നാട് സര്‍ക്കാര്‍ 75 ലക്ഷം രൂപ പാരിതോഷികമായി നല്‍കി എന്ന തെളിവിനായി ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു. 

7ാം വയസിൽ തുടക്കം, 12ാം വയസിൽ ഗ്രാൻഡ് മാസ്റ്റര്‍, ലോക ചാമ്പ്യനോട് മുട്ടിയത് 17ാം വയസിൽ, ഇതാ ഒരേയൊരു ഗുകേഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം