തമിഴ്നാട് സര്‍ക്കാര്‍ ബസില്‍ നിന്നാണ് ഇവരെ ഇറക്കിവിട്ടത്. കാഴ്ചാ പരിമിതിയുള്ള വൃദ്ധനേയും കുടുംബത്തേയും ബസില്‍ നിന്ന് ഇറക്കി വിടുന്നതിന്‍റേയും ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകള്‍ പുറത്തേക്ക് എറിയുന്നതിന്‍റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കാഴ്ചാ പരിമിതിയുള്ള ആളെയും കുടുംബത്തേയും ബസില്‍ നിന്ന് ഇറക്കിവിട്ട ജീവനക്കാര്‍ക്കെതിരെ നടപടി. തമിഴ്നാട്ടിലെ നാഗര്‍കോവിലിലാണ് നരികുറുവ വിഭാഗത്തിലുള്ള കുടുംബത്തെ ബസില്‍ നിന്ന് ഇറക്കിവിട്ടത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തമിഴ്നാട് സര്‍ക്കാര്‍ ബസില്‍ നിന്നാണ് ഇവരെ ഇറക്കിവിട്ടത്. കാഴ്ചാ പരിമിതിയുള്ള വൃദ്ധനേയും കുടുംബത്തേയും ബസില്‍ നിന്ന് ഇറക്കി വിടുന്നതിന്‍റേയും ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകള്‍ പുറത്തേക്ക് എറിയുന്നതിന്‍റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ റോഡിലേക്ക് വലിച്ചെറിയുന്നത് കണ്ട് കരയുന്ന കുഞ്ഞിന്‍റെ അടക്കമുള്ള ദൃശ്യങ്ങളാണ് വൈറലായത്. സംഭവത്തില്‍ നാഗര്‍കോവില്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നാഗര്‍കോവിലിലെ തിരുവട്ടാര്‍ ബ്രാഞ്ചിന് കീഴിലുള്ള ബസിലായിരുന്നു സംഭവം നടന്നത്. നാഗര്‍കോവില്‍ തിരുനെല്‍വേലി പാതയില്‍ സര്‍വ്വീസ് നടത്തുന്ന വാഹനത്തിലാണ് കാഴ്ചാപരിമിതിയുള്ള വൃദ്ധനും കുടുംബത്തിനും ദുരനുഭവം നേരിട്ടത്. ഡ്രൈവറായ സി നെല്‍സന്‍, കണ്ടക്ടറായ സി എസ് ജയചന്ദ്രന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐടി മന്ത്രി ടി മനോ തംഗരാജ് ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയില്‍ സമാനസ്വഭാവത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ആഴ്ച മത്സ്യ വില്‍പ്പനക്കാരിയായ ഒരു സ്ത്രീയെയും ബസില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. ഈ സംഭവത്തില്‍ യാത്രക്കാരിയോട് ജീവനക്കാര്‍ ക്ഷമാപണം നടത്തിയെങ്കിലും ഡ്രൈവറേയും കണ്ടക്ടറേയും സസ്പെന്‍ഡ് ചെയ്തിരുന്നു.
ദുബായില്‍ ഒരുമിച്ച് താമസം, നാട്ടിലെത്തി മറ്റൊരു വിവാഹം; മലയാളി യുവാവിനെതിരെ ആസിഡ് ആക്രമണം
ഒരുമിച്ച് താമസിച്ച ശേഷം മറ്റൊരു യുവതിയെ വിവാഹം ചെയ്ത മലയാളി യുവാവിനെതിരെ ആസിഡ് ആക്രമണം . മലയാളി യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം സ്വദേശിയായ മുപ്പതുകാരനെതിരെയാണ് ഇരുപത്തിയേഴുകാരി ആസിഡ് ആക്രമണം നടത്തിയത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ പീലമേട്ടില്‍ വച്ചായിരുന്നു ആക്രമണം. കൊടിപുരത്തെ ആർ രാഗേഷിനെ കത്തിയും ആസിഡും ഉപയോഗിച്ച് ആക്രമിച്ച ശേഷം കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവർ നഗറിലെ പി ജയന്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
യൂണിഫോം ധരിച്ച പൊലീസുകാരനെ ചുംബിച്ച് ഭാര്യയുടെ ബന്ധുവായ യുവതി; സസ്പെന്‍ഷനുമായി തമിഴ്നാട്
പാര്‍ക്കില്‍ വച്ച് ഭാര്യയുടെ ബന്ധു ചുംബിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ . തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോയമ്പത്തൂര്‍ സിറ്റി ആംഡ് ഫോഴ്സ് അംഗമായ 29കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ വി ബാലാജിക്ക് എതിരെയാണ് നടപടിയെടുത്തത്. യൂണിഫോം ധരിച്ച് ഭാര്യാ സഹോദരന്‍റെ ഭാര്യയോട് സംസാരിച്ചിരിക്കെയാണ് യുവതി പൊലീസുകാരന്‍റെ കവിളില്‍ ചുംബിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ചുംബനത്തിന്‍റെ ദൃശ്യങ്ങള്‍ പാര്‍ക്കിലുണ്ടായിരുന്ന ആരോ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഇട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
