ഡിസംബർ 18 മുതൽ ജനുവരി 6 വരെയാണ് യോഗങ്ങൾ നടത്തുക. പദ്ധതി കോയമ്പത്തൂരിൽ വെച്ച് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.
ചെന്നൈ: പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. ‘മക്കളുടൻ മുതൽവർ ‘എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. പദ്ധതി കോയമ്പത്തൂരിൽ വെച്ച് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. 13 വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ പദ്ധതിയിൽ പങ്കെടുക്കും. ഡിസംബർ 18 മുതൽ ജനുവരി 6 വരെയാണ് യോഗങ്ങൾ നടത്തുക. ജില്ലകളിലെ മേൽനോട്ട ചുമതല മന്ത്രിമാരെയാണ് ഏൽപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജില്ലകളിൽ പരിശോധന നടത്തുന്ന പദ്ധതി ഇപ്പോൾ നിലവിലുണ്ട്.
