ചെന്നൈ: വരള്‍ച്ച രൂക്ഷമായതോടെ  തമിഴ്നാട്ടില്‍ മന്ത്രിമാരുടെ മേൽനോട്ടത്തിൽ യാഗവും പ്രാർത്ഥനയും. കൂടുതൽ ഇടങ്ങളിൽ മഴ പെയ്യുന്നതിനാണ് യാഗം നടത്തുന്നത്. പേരൂരിൽ ജലവിഭവത്തിന്‍റെ ചുമതലയുള്ള  മന്ത്രി എസ് പി വേലുമണി യാഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോയമ്പത്തൂരിലും അണ്ണാഡിഎംകെ പ്രവർത്തകർ പ്രാര്‍ത്ഥനായജ്ഞം നടത്തുന്നുണ്ട്. 

അതേസമയം ജലക്ഷാമം കാരണം അടച്ച ചെന്നൈയിലെ സ്വകാര്യ സ്കൂളുകൾ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ മാനേജ്മെന്‍റുകൾക്ക് നോട്ടീസ് നൽകി. സ്കൂളുകളുടെ പ്രവർത്തനത്തിന് ആവശ്യമായ വെള്ളം സർക്കാർ എത്തിച്ച് നൽകുമെന്നും അറിയിച്ചു. ക്ലാസ് തുടങ്ങാത്ത സ്കൂളുകൾക്കെതിരെ കർശന നടപടി എടുക്കണമെന്നും ജില്ലാ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.