കളിയിക്കാവിള: കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസിലെ സ്പെഷ്യൽ എസ്ഐ വിൽസനെ വെടിവച്ചുകൊന്ന സ്ഥലത്ത് പ്രതികളുമായി ക്യൂബ്രാഞ്ച് നാളെ തെളിവെടുപ്പ് നടത്തിയേക്കും. ചെക്ക് പോസ്റ്റ് ഓഫീസിനുള്ളിൽ വച്ച് കുത്തിയും വെടിവച്ചുമാണ് തൗഫീക്ക്, അബ്ദുൾ ഷെമീം എന്നിവ‍ർ ചേർന്ന് വിൽസനെ കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കത്തിയും തെളിവെടുപ്പിനിടെ പൊലീസിന് ലഭിച്ചിരുന്നു. തോക്ക് കൊച്ചയിൽ നിന്നും കത്തി തമ്പാനൂരിൽ നിന്നുമാണ് കണ്ടെത്തിയത്. പ്രതികള്‍ ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലും ക്യൂബ്രാഞ്ച് കഴിഞ്ഞദിവസം തെളിവെടുത്തിരുന്നു.

പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. പുതിയ തീവ്രവാദ സംഘടനയുടെ സാനിധ്യം തെളിയിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.