രാജ്യെത്തെ പെട്രോൾ, ഡീസൽ വില 100ന് മുകളിലെത്തിയിരിക്കുകയാണ്. മെയ് നാല് മുതൽ മെയ് 16 വരെ 25 തവണയാണ് പെട്രോൾ, ഡീസൽ വില ഉയർന്നത്.  

ദില്ലി: പെട്രോളുമായി പോകുകയായിരുന്ന ടാങ്കർ ലോറി അപകടത്തിൽ പെട്ടു ഡ്രൈവർക്ക് പരിക്കേറ്റ് കിടക്കുമ്പോഴും പെട്രോൾ ഊറ്റാൻ മത്സരിച്ച് നാട്ടുകാർ. പാത്രങ്ങളും കുപ്പികളും സാമഗ്രികളുമായെത്തിയാണ് ഇവർ പെട്രോൾ ഊറ്റിയെടുത്തത്.​ ​ഗ്വാളിയോറിൽ നിന്ന് ഷീയോപൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അമിത വേ​ഗം കാരണം പൊഹ്‍രിയിൽ വച്ച് ടാങ്കർ അപകടത്തിൽപ്പെടുകയായിരുന്നു. 

പെട്രോൾ വില 106 തൊട്ട സാഹചര്യത്തിലാണ് മധ്യപ്ര​ദേശിലെ ശിവപുരി ജില്ലയിലെ ​ഗ്രാമത്തിലെ ജനങ്ങൾ പെട്രോൾ ഊറ്റാൻ പാത്രവുമായിറങ്ങിയത്. ചിലർ ബൈക്കുമായെത്തിയും പെട്രോൾ ശേഖരിക്കുന്നുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നീട് പൊലീസ് എത്തിയാണ് ആളുകളെ ഒഴിപ്പിച്ച് പെട്രോളെടുക്കുന്നത് അവസാനിപ്പിച്ചത്. 

Scroll to load tweet…

രാജ്യെത്തെ പെട്രോൾ, ഡീസൽ വില 100ന് മുകളിലെത്തിയിരിക്കുകയാണ്. മെയ് നാല് മുതൽ മെയ് 16 വരെ 25 തവണയാണ് പെട്രോൾ, ഡീസൽ വില ഉയർന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona