Asianet News MalayalamAsianet News Malayalam

ടാക്സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു; ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളത്തില്‍ ടാ​ക്സി സ​ര്‍​വീ​സു​ക​ള്‍ ത​ട​സ​പ്പെ​ട്ടു

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് പോ​കു​ന്ന​വ​രും വ​രു​ന്ന​വ​രും സ്വ​ന്തം​നി​ല​യ്ക്ക് യാ​ത്ര​മാ​ര്‍​ഗം ഉ​റ​പ്പു​വ​രു​ത്തു​ക​യോ ബി​എം​ടി​സി ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

Taxi Services Hit At Bengaluru Airport After Driver Dies By Suicide
Author
Bengaluru, First Published Mar 31, 2021, 4:39 PM IST

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ കെം​പെ​ഗൗ​ഡ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ടാ​ക്സി സ​ര്‍​വീ​സു​ക​ള്‍ ത​ട​സ​പ്പെ​ട്ടു. ടാ​ക്സി ഡ്രൈ​വ​റു​ടെ ആ​ത്മ​ഹ​ത്യ​യെ തു​ട​ര്‍​ന്ന് ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ടാ​ക്സി സ​ര്‍​വീ​സു​ക​ള്‍ നി​ല​ച്ച​ത്. 

ഒ​ല, യൂ​ബ​ർ, കെ​എ​സ്ടി​ഡി​സി തു​ട​ങ്ങി​യ ടാ​ക്സി സ​ർ​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് പോ​കു​ന്ന​വ​രും വ​രു​ന്ന​വ​രും സ്വ​ന്തം​നി​ല​യ്ക്ക് യാ​ത്ര​മാ​ര്‍​ഗം ഉ​റ​പ്പു​വ​രു​ത്തു​ക​യോ ബി​എം​ടി​സി ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യ പ്ര​താ​പ് ഗൗ​ഡയാണ് കാ​റി​നു​ള്ളി​ൽ വ​ച്ച് തീ​കൊ​ളു​ത്തി മ​രി​ച്ച​ത്. 70 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ കെം​പെ​ഗൗ​ഡ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കും മു​മ്പേ മ​രി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ മ​റ്റു ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ അ​നു​ന​യി​പ്പി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.

Follow Us:
Download App:
  • android
  • ios