വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോയാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുിമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. 

ദില്ലി: വിളിക്കാത്ത കല്ല്യാണത്തിന് ഒരിക്കലെങ്കിലും ഉണ്ണാന്‍ പോകാത്തവരായി ആരെങ്കിലുമുണ്ടോ? കൂട്ടുകാരോടൊപ്പമോ അല്ലെങ്കില്‍ തമാശക്കോ വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോയിട്ടുണ്ടാകും അധികമാളുകളും. എന്നാല്‍ ഹരിയാനയിലെ കുരുക്ഷേത്ര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികളോട് വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. 

വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോയാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് അധികൃതരുടെ നടപടി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉയരുന്ന നടപടികള്‍ സ്ഥാനപത്തെ ബാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.