നിതീഷ് കുമാറുമായി തേജ് പ്രതാപ് യാദവ് സഖ്യ ചർച്ച നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ രാജി ഭീഷണി

പാറ്റ്ന: ആർജെഡിയിൽ വീണ്ടും പൊട്ടിത്തെറി. വീണ്ടും രാജി ഭീഷണി മുഴക്കി തേജ് പ്രതാപ് യാദവ് രംഗത്തെത്തി. ആർ ജെ ഡി യിൽ നിന്നും രാജി വെക്കുമെന്നാണ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് വ്യക്തമാക്കിയിരിക്കുന്നത്. താൻ പിതാവിൻറെ പാത പിന്തുടർന്നുവെന്നും എല്ലാ പ്രവർത്തകരെയും ബഹുമാനിച്ചുവെന്നും അദ്ദേഹം ട്വിറ്ററിൽ എഴുതി. അച്ഛനെ കണ്ട് രാജി നൽകുമെന്ന് തേജ് പ്രതാപ് യാദവ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഇഫ്താർ പാർട്ടിക്കിടെ തേജ് പ്രതാപ് യാദവ് ആർജെഡി നേതാവിനെ തല്ലിയത് വിവാദമായിരുന്നു. നിതീഷ് കുമാറുമായി തേജ് പ്രതാപ് യാദവ് സഖ്യ ചർച്ച നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ രാജി ഭീഷണി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…