'താന്‍ നിഷ്കളങ്കനാണെന്ന് കരുതിയവർക്ക് തെറ്റി. താന്‍ നിഷ്കളങ്കനാണെന്ന് ആരാണോ കരുതുന്നവർ അവരാണ് നിഷ്കളങ്കർ. എല്ലാവരുടേയും നില തനിക്ക് അറിയാമെന്നും', തേജ് പ്രതാപ് ട്വീറ്റ് ചെയ്തു.
പാറ്റ്ന: ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആർജെഡി നേതാവുമായ തേജ് പ്രതാപ് യാദവ് ആര്‍ജെഡി വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷ സ്ഥാനം രാജിവച്ചു. തേജ് പ്രതാപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആരുടേയും പേരെടുത്ത് പറയാതെ ട്വീറ്റിൽ അദ്ദേഹം വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്.
'താന്‍ നിഷ്കളങ്കനാണെന്ന് കരുതിയവർക്ക് തെറ്റി. താന്‍ നിഷ്കളങ്കനാണെന്ന് ആരാണോ കരുതുന്നവർ അവരാണ് നിഷ്കളങ്കർ. എല്ലാവരുടേയും നില തനിക്ക് അറിയാമെന്നും', തേജ് പ്രതാപ് ട്വീറ്റ് ചെയ്തു. ഭാര്യ ഐശ്വര്യ റായുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് വീടുമായി അകന്ന് കഴിയുകയാണ് തേജ് പ്രതാപ്. വിവാഹമോചിതനാകാനുള്ള തീരുമാനം അംഗീകരിക്കുന്നതുവരെ വീട്ടിലേക്ക് തിരിച്ച് വരില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
