Asianet News MalayalamAsianet News Malayalam

ലാലു പ്രസാദ് യാദവിനെ പരിചരിക്കുന്നത് യുദ്ധതടവുകാരെക്കാളും മോശമായെന്ന് മകന്‍ തേജ്വസി യാദവ്

 ലാലു പ്രസാദ് യാദവിനെ കാണാന്‍ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ലെന്നും ആരോപണം

 

Tejashwi says that lalu Prasad Yadav is treated worse than prisoner of war
Author
Ranchi, First Published Apr 26, 2019, 10:04 AM IST

റാഞ്ചി: ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാലു പ്രസാദ് യാദവിന് ലഭിക്കുന്നത് മോശം പരിചരണമെന്ന് മകന്‍ തേജ്വസി യാദവ്. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ലാലു പ്രസാദ് യാദവുള്ളത്.  ലാലു പ്രസാദ് യാദവിനെ കാണാന്‍ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ലെന്നും യുദ്ധതടവുകാരനേക്കാളും മോശമായിട്ടാണ് അദ്ദേഹത്തെ പരിചരിക്കുന്നതെന്നും തേജ്വസി പറഞ്ഞു.

പിതാവിന് നിരവധി രോഗങ്ങളുണ്ട്. അദ്ദേഹത്തെ താമസിപ്പിച്ചിരിക്കുന്ന ആശുപത്രി ബ്ലോക്കില്‍  ടെസ്റ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. കുറച്ച് വോട്ടുകള്‍ക്കായുള്ള ബിജെപിയുടെ മാനസിക പീഡനമെന്നാണ് തേജ്വസിയുടെ ആരോപണം. എന്നാല്‍  നിയമപ്രകാരം അദ്ദേഹത്തിന്‍റെ കാര്യങ്ങള്‍ നന്നായി നോക്കുന്നുണ്ടെന്നായിരുന്നു ജയില്‍ അധികൃതരുടെ മറുപടി.

Follow Us:
Download App:
  • android
  • ios