'ജോണി ജോണി എസ് പപ്പാ' എന്നതിന് പകരം 'മോദി മോദി എസ് പപ്പാ..'എന്ന് തുടങ്ങുന്ന പദ്യം ആർജെഡിയുടെ ട്വിറ്റർ പേജിലാണ് പാട്ട് ഷെയർ ചെയ്തിരിക്കുന്നത്.

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ടുള്ള പദ്യവുമായി രാഷ്ട്രീയ ജനതാ ദൾ നേതാവ് തേജസ്വി യാദവ്. എല്ലാ കുട്ടികൾക്കും മനഃപാഠമായി അറിയാവുന്ന നഴ്സറി പാട്ടായ 'ജോണി ജോണി എസ് പപ്പാ' യുടെ പാരഡിയുമായാണ് തേജസ്വി യാദവ് രം​ഗത്തെത്തിയിരിക്കുന്നത്.

'ജോണി ജോണി എസ് പപ്പാ' എന്നതിന് പകരം 'മോദി മോദി എസ് പപ്പാ..'എന്ന് തുടങ്ങുന്ന പദ്യം ആർജെഡിയുടെ ട്വിറ്റർ പേജിലാണ് പാട്ട് ഷെയർ ചെയ്തിരിക്കുന്നത്. മോദി ഭക്തരുടെ മക്കൾ ഭാവിയിൽ ചൊല്ലി പഠിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് പാട്ട് പങ്കുവെച്ചിരിക്കുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കില്ലെന്ന രാം മാധവിന്റെ പ്രസ്താവനയിലൂടെ ബിജെപി ഇപ്പോള്‍ തന്നെ തോല്‍വി സമ്മതിച്ചിരിക്കുകയാണെന്നും തേജസ്വി പറഞ്ഞു.

Scroll to load tweet…

മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയ്‌ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശം അത്യന്തം നിഷ്ഠൂരമാണെന്ന് തേജസ്വി യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബീഹാറില്‍ എല്ലായിടത്തും മഹാസഖ്യം വിജയിക്കുമെന്നും തേജസ്വിയാദവ് അവകാശപ്പെട്ടു. മേയ് 23ന് ശേഷം ജനദാദള്‍ യു വില്‍ നിന്ന് വലിയ കൊഴിഞ്ഞുപോക്കുണ്ടാവും. നിതീഷ് കുമാർ രാജി വെയ്ക്കേണ്ടി വരും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യപിച്ചതു മുതൽ ബിജെപിയും ജെഡിയുവും പരിഭ്രമത്തിലാണെന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു.