സ് 9നെ ജനുവരി 8 നാണ് ചത്ത നിലയിൽ കണ്ടെത്തിയത്. എസ് 15 നെ ജനുവരി 6നാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ചത്ത കാലിയെ അമ്മ കടുവയും കുഞ്ഞുങ്ങളും ആഹരിച്ചിട്ടുണ്ടാവുമെന്ന ആശങ്കയാണ് വനംവകുപ്പിനുള്ളത്. 

കാഗസ്നഗർ: കടുവകൾ ചത്ത് വീഴുന്നു നാല് കടുവകളെ തിരഞ്ഞ് വനംവകുപ്പ്. തെലങ്കാനയിലെ വനംവകുപ്പാണ് മുന്‍പെങ്ങും ചെയ്തിട്ടില്ലാത്ത നിലയിൽ ഒരു അമ്മ കടുവയ്ക്കും മൂന്ന് കുട്ടികൾക്കുമായി 80 അംഗ സംഘമാണ് തെലങ്കാനയിലെ കാഗസ്നഗർ കാട് അരിച്ച് പെറുക്കുന്നത്. കാട്ടിൽ മേയാനെത്തിയ പശുക്കളിലൊന്നിലെ തിന്നതിന് പിന്നാലെയാണ് കടുവകൾ ചത്ത നിലയിൽ കണ്ടെത്താന്‍ തുടങ്ങിയത്. വേട്ടയാടലിന് സമാന്തരമായി പ്രയോഗിക്കപ്പെടുന്ന വിഷം വയ്ക്കലാണ് സംഭവത്തിൽ വനംവകുപ്പ് സംശയിക്കുന്നത്. 

തിങ്കളാഴ്ച പൂർണവളർച്ചയെത്തിയ ആണ്‍ കടുവയെ കണ്ടെത്തിയതിന് അഞ്ച് കിലോമീറ്റർ പരിധിയിലാണ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത് പിന്നാലെ തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. 30 ക്യാമറകളിൽ നിന്നുള്ള വീഡിയോ ഫൂട്ടേജും പഗ് മാർക്കുകളും അടിസ്ഥാനമാക്കിയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. വൈദ്യുതി കെണികൾക്കായുള്ള തെരച്ചിലും ഇതിനൊപ്പം പുരോഗമിക്കുന്നുണ്ട്. എസ് 9 എന്ന ആണ്‍ കടുവയെയാണ് കഴിഞ്ഞ ദിവസം വിഷബാധയേറ്റ് ചത്തതെന്ന സംശയിക്കുന്ന നിലയിൽ കണ്ടെത്തിയത്. മേഖലയിൽ തന്നെ നേരത്തെ ചത്ത നിലയിൽ കണ്ടെത്തിയ എസ് 15ന്റെ അച്ഛന്‍ കടുവയാണ് എസ് 9. ഇതിന് പിന്നാലെയാണ് ഈ കടുവ കുടുംബത്തിലെ അമ്മയായ എസ് 6, കുട്ടിക്കടുവകളായ എസ് 16, എസ് 17, എസ് 18 എന്നിവയ്ക്കായി തെരച്ചിൽ ആരംഭിച്ചത്. 

ഈ കടുവകൾ എല്ലാം തന്നെ ചത്ത കാലിയെ തിന്നിരിക്കാമെന്ന സംശയത്തിലാണ് വനംവകുപ്പുള്ളത്. ഡിസംബർ 30നാണ് കാലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ രണ്ട് ക്യാമറകൾ സ്ഥാപിച്ചിരുന്നു. എസ് 9നെ ജനുവരി 8 നാണ് ചത്ത നിലയിൽ കണ്ടെത്തിയത്. എസ് 15 നെ ജനുവരി 6നാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ചത്ത കാലിയെ അമ്മ കടുവയും കുഞ്ഞുങ്ങളും ആഹരിച്ചിട്ടുണ്ടാവുമെന്ന ആശങ്കയാണ് വനംവകുപ്പിനുള്ളത്. 

എന്നാൽ വിഷം വച്ചവർ കാലിയുടെ ഏതെങ്കിലും ഭാഗത്ത് മാത്രം വിഷം എത്തിക്കാനാണ് സാധ്യതയുള്ളത്. ഇതിനാൽ എസ് 6, എസ് 16, എസ് 17, എസ് 18 എന്നിവർ കഴിച്ച ഭാഗത്ത് വിഷബാധയുണ്ടാവാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. അതിനാൽ തന്നെയാണ് വനം വകുപ്പിന് ഈ തെരച്ചിൽ നിർണായകമാവുന്നതും. എന്നാൽ വേട്ടക്കാരുടെ രീതിയല്ല വിഷം വയ്ക്കുന്നതെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. ചത്ത കാലിയിൽ വിഷം വച്ചവരേയും കണ്ടെത്താനുള്ള ശ്രമങ്ങൾ വനംവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം