ഹൈദരാബാദ്: കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ യാത്രക്കുള്ള ഇ പാസ് വിതരണം ചെയ്യുന്നത് തെലങ്കാന നിർത്തി. തിരക്ക്  നിയന്ത്രിക്കാനാണെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വിശദീകരണം. നാട്ടിൽ പോകാൻ ഇതിനോടകം സംസ്ഥാനത്ത് ആകെ രണ്ടര ലക്ഷം തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നേരത്തെ ക‌‌ർണ്ണാടക അതിഥി തൊഴിലാളികളുടെ തിരിച്ചു പോകാനുള്ള ട്രെയിനുകൾ റദ്ദാക്കുകയും പിന്നീട് തീരുമാനം പിൻവലിക്കുകയും ചെയിതിരുന്നു.