ഭുവനേശ്വര്‍: ഒഡിഷയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് ഒഡിഷയിലെ പ്രമുഖ ക്ഷേത്രങ്ങള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 1.51 കോടി രൂപയാണ് പുരി ജഗന്നാഥ ക്ഷേത്രം സംഭാവന നല്‍കിയത്. സംസ്ഥാനത്തെ മറ്റ് ക്ഷേത്രങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 62 ക്ഷേത്രങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൈകോര്‍ത്തിരിക്കുന്നത്.

'ക്ഷേത്രസ്വത്ത് വഴിമാറ്റി ചെലവഴിക്കാനാവില്ല'; സര്‍ക്കാര്‍ പണം തിരികെ നല്‍കണമെന്ന് കുമ്മനം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് സഹായമാവശ്യമുണ്ടെന്ന് മാര്‍ച്ച് 23നാണ് മുഖ്യമന്ത്രി നവീന്‍ പട്നായിക് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നായി 3 കോടി രൂപയോളമാണ് ഒഡിഷയില്‍ സംഭാവന നല്‍കിയിട്ടുള്ളത്. 

"ദുരിതാശ്വാസത്തിന് പണം നൽകി ഇല്ലാത്ത മേനി നടിക്കരുത്" ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ കെ മുരളീധരൻ

റായ്ഗഡയിലെ മാജിഗരിയാനി ക്ഷേത്രം, സത്യാബ്ദിയിലെ ഗോപിനാഥ് ദേബ് ക്ഷേത്രം ഘാട്ടഗോണിലെ താരിനി ക്ഷേത്രം 20ലക്ഷം രൂപ വീതമാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത്. ജഗത്സിംഗ് പൂറിലെ ഗോരഖ്നാഥ് ക്ഷേത്രം, കാകത്പൂറിലെ മാ മംഗള ക്ഷേത്രം പത്ത് ലക്ഷം രൂപ വീതവും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സംഭാവന ചെയ്തു. 

പള്ളിയുടേയോ മോസ്കിന്‍റേയോ പണം എടുത്തിട്ടുണ്ടോ? സര്‍ക്കാരിനെന്തിനാണ് ആരാധനാലയങ്ങളുടെ പണം: ഗോകുല്‍ സുരേഷ്

നിലവിലെ കണക്കുകള്‍ അനുസരിച്ച് 672 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ മൂന്ന് പേരാണ് മരിച്ചത്. 166 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്. മറ്റുള്ളവരുടെ ചികിത്സ പുരോഗമിക്കുകയാണ്. 

തിരുപ്പതി ക്ഷേത്രം ലോക്ക്ഡൌണ്‍ കാലത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്