ജമ്മു: ജമ്മു കശ്മീരിലെ പാംപോരയിൽ സുരക്ഷാസേനയ്ക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പാംപോരയിലെ ബൈപ്പാസിന് സമീപം സുരക്ഷാ ജോലിയിലായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെയാണ് ഭീകരരർ വെടിവച്ചത്. ആക്രമണത്തിൽ അഞ്ച് ജവാന്മാർക്ക് പരിക്കേറ്റു. 

സിആർപിഎഫ് സംഘത്തിലെ ഡ്രൈവറായ കോൺസ്റ്റബിൾ ധീരേന്ദ്രർ ,കോൺസ്റ്റബിൾ ഷൈലേന്ദ്ര എന്നിവരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ മറ്റ് ജവാന്‍മാരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇവർക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും സുരക്ഷാസേന അറിയിച്ചു