ശ്രീനഗർ: ശ്രീനഗറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ശ്രീനഗർ- ബാരാമുള്ള ഹൈവേയിലാണ് ആക്രമണം നടന്നത്. മൂന്ന് ഭീകരർ ഇന്ത്യൻ ജവാൻമാർക്ക് നേരേ വെടിയുതിർക്കുകയും ഗ്രനേഡെറിയുകയും ചെയ്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ജയ്ഷെ ഭീകരരുടെ സാന്നിധ്യമുള്ള പ്രദേശമാണ് ഇതെന്നും, ആക്രമണ ശേഷം ഇവർ കാറിൽ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും കശ്മീർ ഐജി പറഞ്ഞു.

ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനകം ഇവരെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ. രണ്ട് പാകിസ്ഥാനികളും ഒരു കശ്മീർ സ്വദേശിയുമാണ് സംഘത്തിലുള്ളതെന്നാണ് അനുമാനം.