ജമ്മു: ജമ്മുകശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചു.പുലർച്ചയോടെ ചിമ്മാർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടത് പിടികിട്ടാപ്പുള്ളിയായ ജെയ്ഷ് കമാൻഡ‌ർ ഉൾപ്പെടെ മൂന്നു പേരാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. രണ്ട് സൈനികർക്കും പരിക്കേറ്റു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.