തെരച്ചില്‍ നടത്തുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചയോടെ ഭീകരവാദികള്‍ സൈന്യത്തിന് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടി(Terrorist Encounter). അവന്തിപ്പോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരവാദിയെ സുരക്ഷാസേന(Indian army) വെടിവച്ചു കൊന്നു. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണിത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഒരു ഭീകരനെ സുരക്ഷാസേന വധിച്ചുവെന്നും ഐ.ജി വിജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

തെരച്ചില്‍ നടത്തുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചയോടെ ഭീകരവാദികള്‍ സൈന്യത്തിന് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരവാദി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സുരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് ഭീകരവിരുദ്ധ നീക്കം നടത്തുന്നതെന്നും ഐ.ജി വ്യക്തമാക്കി.

Scroll to load tweet…
Scroll to load tweet…