ദില്ലി: ജമ്മുകശ്മീരിലെ അവന്തിപോരയില്‍ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി റിപ്പോര്‍ട്ട്. പ്രദേശത്ത് ഭീകരവാദികളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സായുധ സേന നടത്തിയ തിരച്ചിലിനിടെയാണ് ഒരാളെ വധിച്ചത്. പ്രദേശത്ത് നിന്നും വന്‍ ആയുധശേഖരവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.പ്രദേശത്ത് പൊലീസും സായുധസേനയും നടത്തുന്ന തിരച്ചില്‍ തുടരുകയാണ്. അവന്തിപോര ടൗണിനടുത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായും കശ്മീര്‍ പൊലീസും ട്വിറ്ററില്‍ വ്യക്തമാക്കി.