ജമ്മു:  ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്നു ഭീകരരെ വധിച്ചു. ഏറ്റുമുട്ടൽ തുടരുന്നു. ജമ്മുവിൽ സിആർപിഎഫും  സൈന്യവും ജമ്മു പൊലീസും സംയുക്തമായി ഭീകരരെ ഉന്മൂലനം ചെയ്യാൻ നടത്തുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.

ഇന്നലെ തെക്കൻ കശ്മീരിലെ കുൽഗാമിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജെയ്ഷെ ഭീകരരെ വധിച്ചിരുന്നു. അതേ സമയം പൂഞ്ചിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ മൂന്ന് ഇന്ത്യൻ ഗ്രാമീണർ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യ തിരിച്ചടിച്ചു.