ജവാന്റെ ശരീരത്തിലേക്ക് ഭീകരർ നിരവധി തവണ വെടിയുതിർത്തതായാണ് വിവരം

ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈനികനെ വീട്ടിൽ അതിക്രമിച്ച് കടന്ന് ഭീകരർ കൊലപ്പെടുത്തി. ഇന്ന് വൈകുന്നേരമാണ് സംഭവം. ജമ്മു കാശ്മീരിലെ ബാരമുള്ളയ്ക്കടുത്ത് സൊപൂർ സെക്ടറിലാണ് കൊലപാതകം നടന്നത്.

മുഹമ്മദ് റാഫി യാറ്റൂ എന്ന ജവാനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന ഭീകരർ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ വെടിയുതിർത്തെന്നാണ് വിവരം. ജവാന്റെ ശരീരത്തിൽ നിരവധി ബുള്ളറ്റുകൾ തറഞ്ഞുകയറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

വെടിയുതിർത്ത ശേഷം ഉടൻ തന്നെ ഭീകരർ വീട് വിട്ടുപോയി. പിന്നീട് യാറ്റൂവിനെ വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചു. പക്ഷെ മുറിവുകൾ മാരകമായതിനാൽ അദ്ദേഹം ആശുപത്രിയിലെത്തും മുൻപ് തന്നെ ജീവൻ വെടിഞ്ഞു.